Latest News

രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന: പച്ച നുണയെന്ന് രാഹുല്‍ ഗാന്ധി

പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും, ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി പറഞ്ഞത് പച്ചനുണയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

”ആര്‍എസ്എസ്സിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണ പറയുകയാണ്”, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അസമില്‍ പണി തീര്‍ന്ന് വരുന്ന തടങ്കല്‍കേന്ദ്രത്തിന്റെ ദൃശ്യങ്ങളോടെയുള്ള ബിബിസിയുടെ റിപ്പോര്‍ട്ട് അടക്കം ചേര്‍ത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ പ്രസംഗവും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘നുണ, നുണ, നുണ’ എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top