ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഇന്ന് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തും. മണ്ഡീഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. ഭീം ആര്‍മിയുടെ ലോങ് മാര്‍ച്ചും ഇന്ന്. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഭീം ആര്‍മി മാര്‍ച്ച് നടത്തുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അനുമതി നിഷേധിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. നാലായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. പ്രതിഷേധം സമാധാനപരമായി നടത്തുമെന്നാണ് പ്രഖ്യാപനം. മാര്‍ച്ച് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ ഡല്‍ഹിയില്‍ വിന്യസിക്കാനാണ് തീരുമാനം.
പൗരത്വ പ്രതിഷേധം: ജന്തര്‍ മന്തറിലേക്ക് ഇന്ന് ജാമിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്
By
December 24, 2019 9:14 am