Breaking News

പൗരത്വ നിയമ പ്രതിഷേധം; പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് സ്വത്ത് കണ്ടുകെട്ടി തുടങ്ങി


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. മുസഫര്‍ നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. കടകളുടെ പരിസരത്താണ് പ്രതിഷേധങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതെന്ന് പൊലീസ് ആരോപിച്ചു.

അതേസമയം ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം
18 ആയി. പോലീസ് വെടിവെപ്പിലല്ല മറിച്ച് പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോളും സംഭാല്‍, മൊറാദാബാദ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. റാംപുരില്‍ പോലീസ് വെടിവെപ്പ് നടന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുന്നത് തുടരുകയാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top