ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും ഇന്ത്യാ ഗേറ്റില്‍. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയിലാണ് മകള്‍ മിറിയയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുത്തത്. പൗരത്വം തെളിയിക്കാന്‍ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങള്‍ക്കു മുന്നില്‍ വരി നില്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും പ്രിയങ്ക ആരോപിച്ചു.
പൗരത്വഭേദഗതി; പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും ഇന്ത്യാ ഗേറ്റില്‍
By
December 21, 2019 9:36 am