Breaking News

കല്ലേറ്,ബസ് തടയൽ 278 പേർ കസ്റ്റഡിയിൽ,184 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം:സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ സംസ്ഥാനത്ത് കല്ലേറും ബസ് തടയലും വ്യാപകമായി നടക്കുന്നു. പലയിടങ്ങളിലും ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ തടഞ്ഞ 278 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.184 പേർ കരുതൽ തടങ്കലിലും ഉണ്ട്.

കെ ടി യൂവിന് കീഴിലുള്ള പത്തോളം കോളേജുകളിൽ പരീക്ഷ മുടങ്ങിയതായി പരീക്ഷ കൺട്രോളർ വി സുരേഷ് ബാബു.

സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ നന്നേ കുറവാണ്. മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. തിരൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

തിരുവനന്തപുരത്ത് സംയുക്ത സമിതി മാർച്ച് സംഘർഷമായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കൊച്ചിയിൽ സംയുക്ത സമിതിയുടെ വലിയ മാർച്ചാണ് നടന്നത്.

കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരില്‍ 30ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് ബസ് തടയാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് ഇടപെട്ട് തടഞ്ഞു. 25 സമരാനുകൂലികളെ ഇവിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിലുംആലുവയിലും ബസിനു നേരെ കല്ലേറുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top