Breaking News

ലോകസുന്ദരി പട്ടം ജമൈക്കൻ സുന്ദരിക്ക്;ഇന്ത്യയുടെ സുമൻ റാവുവിന് മൂന്നാം സ്ഥാനം

ലണ്ടൻ∙ 2019ലെ ലോകസുന്ദരി പട്ടം ജമൈക്കൻ സുന്ദരിക്ക്.ഫ്രാൻസിനെയും ഇന്ത്യയേയും പിന്തള്ളി ജമൈക്കയുടെ ടോണി ആൻ സിങ്ങാണ് ലണ്ടനിൽ നടന്ന 69–ാമത് ലോകസുന്ദരി മത്സരത്തിൽ കിരീടം ചൂടിയത്. ഫ്രാൻസിന്റെ ഒഫീലി മെസ്സിനോ രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ സുമൻ റാവു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇരുപത്തിമൂന്നുകാരിയായ ടോണി ആൻ യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലെ വിമൺ സ്റ്റഡീസ്–മനഃശാസ്ത്ര വിദ്യാർഥിനിയാണ്. ഡോക്ടർ ആകണമെന്നാണ് ടോണിയുടെ ആഗ്രഹമെന്നും സർവകലാശാലയിൽ കരീബിയൻ സ്റ്റുഡൻസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നെന്നും ലോകസുന്ദരി മത്സരത്തിന്റെ വെബ്സൈറ്റിൽ പറയുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ടോണിയിലുടെ നാലാം തവണയാണ് ജമക്കൈയിലേക്കു ലോക സുന്ദരി പട്ടം എത്തുന്നത്. 1993ൽ ലിസ ഹന്നയാണ് ഇതിനു മുൻപ്  ജമൈക്കയിൽ നിന്ന് ലോകസുന്ദരിയായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top