മലപ്പുറം : മലപ്പുറം ചേളാരി വാടക ക്വാര്‍ട്ടേഴ്സില്‍ പന്ത്രണ്ടുകാരിയെ 20 ലധികം പേര് പീഡിപ്പിച്ച കേസില്‍ മാതാവും അറസ്റ്റില്‍. ചേളാരി സ്വദേശിനിയെയാണ് തിരുരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കേസില്‍ കുട്ടിയുടെ പിതാവിനെയും ചേളാരി സ്വദേശികളായ അശ്റഫ് (35), ശൈജു(40), രാഹുല്‍ (21) എന്നിവരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മാതാവ് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.