Latest News

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെന്നൈ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. താലി കെട്ടിയാല്‍ യുവതി സ്വന്തമാകുമെന്ന് ഇയാള്‍ കരുതി. എന്നാല്‍ ബലം പ്രയോഗിച്ച് താലി കെട്ടാനുള്ള ശ്രമം യുവതി തടഞ്ഞപ്പോള്‍ നാട്ടുകാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആമ്പൂര്‍ സ്വദേശി ജഗനാണ് അറസ്റ്റിലായത്.

കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു യുവാവ് യാത്ര ചെയ്തത്. യുവതിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇത് നിരസിച്ചു. മറ്റൊരാളുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിയുകയും ചെയ്തു. ഇന്നലെ രാവിലെ ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് താലി കെട്ടാന്‍ ശ്രമിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top