പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ട് പോയത്. ഒറ്റപ്പാലം വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം. അബദ്ധം പറ്റിയതാണെന്ന് സ്കൂൾ അധികൃതർ.
അതേസമയം പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. സ്കൂൾ അധികൃതർ മാപ്പ് പറഞ്ഞെന്നും പിതാവ് പറഞ്ഞു.