Latest News

മകളെ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കാന്‍ ശ്രമം; പിതാവ് പിടിയില്‍

മുബൈ:  അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ കൊലപ്പെടുത്തി സ്യൂട്ട്കെയ്സിലാക്കിയ പിതാവ് പിടിയില്‍. മുംബൈയിലാണ് സംഭവം. അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയതിനാണ് 47 കാരനായ അരവിന്ദ് തിവാരി  22 വയസുള്ള മകള്‍ പ്രിന്‍സിയെ അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്കെയ്സിലാക്കുകയായിരുന്നു. എന്നാല്‍ എങ്ങിനെയാണ് തിവാരി കൊലപാതകം നടത്തിയതെന്നത് വ്യക്തമായിട്ടില്ല.

പ്രിന്‍സിയുടെ മൃതശരീരത്തിന്റെ ഒരു ഭാഗം മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്. പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top