കൊല്ലം ഓച്ചിറയില്‍ ബാങ്ക് കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ജനലും വാതിലും തകര്‍ത്ത് മോഷ്ടാവ് അകത്ത് കടന്നു. മുഖം മൂടിയിട്ടയാളാണ് കവര്‍ച്ചാ ശ്രമം നടത്തിയത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)