ദില്ലിയിൽ വൻ തീപിടുത്തം.പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.അനന്ത് ഗഞ്ചിലെ ആറ് നിലകെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് 43 പേർ മരിച്ചു. 50ഓളം പേരെ രക്ഷപ്പെടുത്തി.
പ്രദേശത്തെ ബാഗ് നിർമാണശാലയ്ക്കാണ് തീപിടുത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റ് കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. അഗ്നിശമനാ യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലും ആർഎംഎൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.