Breaking News

എംജി സര്‍വകലാശാല തെറ്റ് തിരിച്ചറിഞ്ഞു; വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകരുത്; മുന്നറിയിപ്പുമായി ഗവര്‍ണര്‍

എംജി സര്‍വകലാശാല തെറ്റ് തിരിച്ചറിഞ്ഞെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തെറ്റ് തിരിച്ചറിഞ്ഞ സര്‍വകലാശാല അത് തിരുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണ് സര്‍വകലാശാല കൈക്കൊണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ മാസം 16 ന് വിസിമാരുടെ യോഗം വിളിക്കും. പ്രശ്‌നങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ ജലീലിന് പങ്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top