Latest News

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; 2020 ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെയും ദിവസവേതനക്കാരെയും ഉന്നമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ സേവനം 2020 ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. യോഗ്യതയുള്ള ഗുണഭോക്താക്കള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രാജ്യത്ത് ഏത് കടയില്‍ നിന്നും ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ ധാന്യങ്ങള്‍ ലഭിക്കും.

സംസ്ഥാനത്തിന് പുറത്ത് നിന്ന് ധാന്യം വാങ്ങുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ഇപോസ് ഉപകരണങ്ങളുള്ള എഫ്.പി.‌എസിലൂടെ മാത്രമേ ലഭ്യമാകൂ. ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം ഈ സംരംഭം നടപ്പാകും.

 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top