വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരം കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ‘പതി പത്നി ഓര് വോ’ എന്ന സിനിമ വരാന്‍ പോവുകയാണ്. കാര്‍ത്തിക് ആര്യന്, ഭൂമി പണ്ഡേക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരങ്ങള്‍ നടത്തിയ അഭിമുഖത്തിനിടെ ആരാണ് ആദ്യം വിവാഹം കഴിക്കുക എന്ന ചോദ്യത്തിന് കാര്‍ത്തിക് ആര്യന്, ഭൂമിയും ഒറ്റ വാക്കില്‍ അത് അനന്യ ആയിരിക്കുമെന്ന് വെളിപ്പെടുത്തി. എന്നാല്‍ ഞാന്‍ മുപ്പത് വയസായിട്ടേ വിവാഹം കഴിക്കു എന്നായിരുന്നു അനന്യയുടെ മറുപടി. അതേ സമയം നല്ലൊരു ആളെ കണ്ടെത്തുകയാണെങ്കില്‍ ചിലപ്പോള്‍ അതിന് മുമ്പും വിവാഹം ഉണ്ടാവുമെന്നും നടി പറഞ്ഞു. 21 വയസുകാരിയായ അനന്യ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.