മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ അമേരിക്കന്‍ അതിര്ത്തിക്കരികിലുണ്ടായ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുകാരും പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് പോലീസുകാര്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കന്‍ മെക്സിക്കോയിലെ കൊഹുയില സംസ്ഥാനത്ത് വിയ്യ യൂണിയനിലാണ് സംഭവം.
മെക്സിക്കോയില്‍ വെടിവെപ്പ്; പോലീസുകാര്‍ ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു
By
December 1, 2019 2:55 pm