ന്യൂഡല്‍ഹി: ജിഎസ്ടി വരുമാനം വര്‍ദ്ധിച്ചു. നവംബര്‍ മാസത്തില്‍ 1.03 ലക്ഷം കോടിയുടെ ജിഎസ്ടി വരുമാനം. കഴിഞ്ഞ മൂന്ന് മാസം ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടിയിലെത്തിയിരുന്നില്ല. സിജിഎസ്ടിയായി പിരിച്ചെടുത്തത് 19,592 കോടിയാണ്. എസ്.ജി.എസ്.ടി 27,144 കോടിയും ഐജിഎസ്.ടി 49,028 കോടിയും പിരിച്ചെടുത്തു. 7,727 കോടിയാണ് ആകെ പിരിച്ചെടുത്ത സെസ്.
ജിഎസ്ടി വരുമാനം വര്‍ദ്ധിച്ചു; നവംബറില്‍ ജിഎസ്ടി പിരിവ് 1.03 ലക്ഷം കോടി
By
December 1, 2019 2:19 pm