Latest News

ഉള്ളി ഉപയോഗിച്ചുള്ള ആഹാരങ്ങള്‍ മെനുവില്‍ നിന്നും പിന്‍വലിച്ച് ഹോട്ടലുകള്‍


ബംഗളൂരു: ഉള്ളിവിലയിലെ വര്‍ധനവ് മാറ്റമൊന്നുമില്ലാതെ തുടരുന്നതിനിടെ സവാള ഉപയോഗിച്ചുള്ള ആഹാരങ്ങള്‍ മെനുവില്‍ നിന്നും പിന്‍വലിച്ച് ഹോട്ടലുകള്‍. ബംഗളൂരുവിലെ ഹോട്ടലുകളിലാണ് ഇഷ്ട ആഹാരമായ ഉള്ളി, ദോശ ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ പാചകം ചെയ്യുന്നത് നിര്‍ത്തിയിരിക്കുന്നത്. ഒരു കിലോ ഉള്ളി 100 രൂപയ്ക്ക് അടുത്തതോടെയാണ് ഈ തീരുമാനം. ഇതുപോലെ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കുന്ന മറ്റ് പല വിഭവങ്ങളും ഇപ്പോള്‍ വില്‍ക്കുന്നില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടനയുടെ ട്രഷറര്‍ വി. കാമത്ത് പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഉള്ളി  ഉപയോഗിക്കുന്നതിന്റെ അളവ് കുറച്ചിരുന്നു. എന്നാല്‍ ഇത് വിഭവങ്ങളുടെ സ്വാദില്‍ വലിയ രീതിയില്‍ വ്യത്യാസം വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അത്തരം വിഭവങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തൂരുമാനിച്ചത്. ഉള്ളി ദോശ, ഓംലറ്റ്, ഉള്ളി മസാല, ഉള്ളി വട തുടങ്ങിയ വിഭവങ്ങളാണ് നിര്‍ത്തിവെച്ചത്. ഇവയെല്ലാം മെനുകാര്‍ഡുകളില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹോട്ടല്‍ ഉടമകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top