തൃശൂര്‍: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ചാവക്കാട് നൗഷാദ് വധ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തരെയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.
ഗുരുവായൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
By
November 28, 2019 8:56 am