ചെന്നൈ :തമിഴ്നാട്ടിലെ 34-ാമത്തെ ജില്ലയായി കള്ളകുറിച്ചി. പുതിയ ജില്ല ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു.ഓരോ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു .റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാനമായി ഒരു കിലോവീതം അരിയും പഞ്ചസാരയും നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി .വില്ലുപുരം ജില്ലയിലെ പ്രദേശങ്ങളെ വിഭജിച്ചാണ് പുതിയ ജില്ല നിലവിൽ വന്നത്.കള്ളകുറിച്ചി നേരത്തെ മുൻസിപ്പാലിറ്റി ആയിരുന്നു ജില്ലയായതോടെ നാലു നിയമസഭാ മണ്ഡലങ്ങളും ഒരു ലോക്സഭാ മണ്ഡലവും ഇതിനു കീഴിൽ വന്നേക്കും.തമിഴ്നാട്ടിൽ അരി ഉല്പാദനത്തിൽ പേരുകേട്ട സ്ഥലമാണ് കള്ളകുറിച്ചി .
തമിഴ്നാടിന് പുതിയ ജില്ല
By
November 26, 2019 2:52 pm