Kannur

കണ്ണൂരിലെ കൊട്ടിയൂരില്‍ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം/video

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ മൂന്നിനായിരുന്നു തീപിടുത്തം. പലചരക്ക് കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തുള്ള മറ്റു കടകളിലേക്ക് വ്യാപിക്കുകയായിരുന്നു.

വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top