കൊച്ചി: ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. ബിന്ദുഅമ്മിണിെയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
തടഞ്ഞവോരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി.