breaking news

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍

കൊച്ചി:ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് യാത്രതിരിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദുവും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിയിരുന്നു. ഇതിനുശേഷമാണ് ശബരിമലയിലേക്ക് യാത്രതിരിച്ചത്. ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്. അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top