മാര്‍ക്ക് ദാന വിവാദം കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധിക്കും. സര്‍വകലാശാല എടുക്കേണ്ട നടപടികളാകും സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുക. കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയും സിന്‍ഡിക്കേറ്റ് പരിഗണിക്കും. അസി. പ്രൊഫസര്‍ ഡോ. ജോണ്സണ് മോശമായി പെരുമാറുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും. 2016 മുതല്‍ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷ എഴുതിയ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ് സി കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്സുകളിലെ മാര്‍ക്കിലാണ് തിരിമറി നടത്തിയത്.
മാര്‍ക്ക് ദാന വിവാദം: കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധിക്കും
By
November 22, 2019 9:16 am