വയനാട്: വയനാട് ജില്ലയില്‍ വെള്ളിയാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് ഷെഹ്ല ഷെറിന് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലെഅധ്യാപകരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
ബുധനാഴ്ച്ചയാണ് ഷെഹ്ല ഷെറിന് പാമ്പുകടിയേറ്റത്. സ്കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവും ഉണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ട് പോകാന്‍ തയ്യാറായില്ലെന്നാണ് സഹപാഠികളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.