Business

സിഎസ്ബി ബാങ്കിന്റെ ഐപിഒ നാളെ മുതല്‍ 26 വരെ

കൊച്ചി: ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകളുമായി കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി). പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രാരംഭ പൊതു ഓഫറിങ് (ഐപിഒ) നാളെ മുതല്‍ ആരംഭിക്കുന്നു. 240 ദശലക്ഷം രൂപ വരെ വരുന്ന പുതിയ ഇഷ്യൂവും ഓഹരി ഉടമകള്‍ വില്‍ക്കുന്ന 1,97,78,298 ഓഹരികള്‍ വരെ വില്‍ക്കുന്നതിനുള്ള വാഗ്ദാനവും അടങ്ങുന്നതാകും ഐപിഒ. പത്തു രൂപ വിലയുള്ള ഓരോ ഇക്വിറ്റി ഓഹരിക്കും 193 രൂപ മുതല്‍ 195 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 410 കോടി രൂപയോളം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ മാസം 26 ന് ഓഹരി വില്‍പ്പന അവസാനിക്കുന്നതാണ്. ഓഹരി വില്‍പ്പന നിലവില്‍ ബിഎസ്ഇ ലിമിറ്റഡിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റു ചെയ്യാനാണ് സാധ്യത. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 75 ഓഹരികളും തുടര്‍ന്ന് 75 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. 

ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒന്നാം നിര മൂലധന അടിത്തറ കെട്ടിപ്പടുക്കുന്നതിനാവും പ്രയോജനപ്പെടുത്തുക. ബാങ്കിന്റെ ആസ്തികള്‍, വായ്പകള്‍, അഡ്വാന്‍സുകള്‍, നിക്ഷേപക മേഖലകള്‍ തുടങ്ങിയ ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കും സമാഹരണ ചെലവുകള്‍ക്കായും ഇതില്‍ നിന്നുള്ള തുക വിനിയോഗിക്കും. സെബി ഐസിഡിആര്‍ നിയന്ത്രണങ്ങള്‍
അനുസരിച്ച് സമാഹരണത്തിന്റെ 15 ശതമാനത്തിലേറെ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡര്‍മാര്‍ക്കും സമാഹരണത്തിന്റെ 10 ശതമാനത്തിലേറെ ചെറുകിട വ്യക്തിഗത ബിഡര്‍മാര്‍ക്കും അനുവദിക്കാനായി ലഭ്യമായിരിക്കില്ല. ആങ്കര്‍ നിക്ഷേപകര്‍ ഒഴികെയുള്ള എല്ലാ നിക്ഷേപകരും അസ്ബ വഴിയാകണം അപേക്ഷിക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ സിഎസ്ബി എംഡി & സിഇഒ സിവി രാജേന്ദ്രന്‍, സിഎസ്ബി റീട്ടെയില്‍ ഹെഡ് ഭരത് മണി, ഐപിഒ ഹെഡ് പിവി ആന്റണി, ഉജ്വല്‍ കുമാര്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top