Latest News

ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് പ്രസവിക്കുന്നതിന് 10 മിനുറ്റ് മുമ്പ്; അനുഭവം പങ്കുവെച്ച് മോഡല്‍

ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് എറിന്‍ ലാങ്‌മെയ്ഡ് എന്ന 23 കാരിയായ മോഡല്‍. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ശുചിമുറിയില്‍ വച്ച് പ്രസവിക്കുന്നതിന് പത്തുമിനുറ്റ് മുമ്പ് മാത്രമാണെന്ന് എറിന്‍ പറയുന്നു.  പ്രസവത്തിന് തൊട്ടുമുമ്പ് വരെയും ലാങ്‌മെയ്ഡ് ഇന്‍സ്റ്റഗ്രാമില്‍ അവരുടെ ചിരിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 37 ആഴ്ചയായിരിക്കെ എറിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നും അവള്‍ക്ക് യാതൊരുവിധ മാറ്റങ്ങളും കണ്ടിരുന്നില്ല.

നിറവയറുണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടിരുന്നില്ലെന്നും എറിന്‍ ഓസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നും തന്റെ എല്ലാ വസ്ത്രങ്ങളും പാകമായിരുന്നുവെന്നും എറിന്‍ പറഞ്ഞു. എറിനും പങ്കാളിയും കുഞ്ഞിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ല എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top