Kerala Politics

ശബരിമലയില്‍ വിശ്വാസം തകര്‍ക്കാന്‍ വരുന്നവരുടെ കാര്യം ഭക്തര്‍ നോക്കിക്കൊള്ളും: കെ. മുരളീധരന്‍

കോഴിക്കോട്: ശബരിമലയില്‍ കരുതിക്കൂട്ടി എത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം വിശ്വാസങ്ങളെ തകര്‍ക്കുക എന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ശബരിമല കയറാന്‍ വരുന്ന യുവതികളെ കാര്യങ്ങള്‍ പറഞ്ഞ് മടക്കി അയക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അല്ലാത്തവര്‍ക്ക് നേരെ അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായേക്കാം. ഭക്തര്‍ ആത്മസംയമത്തോടെ അക്കാര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു.

പഴയ വിധിയില്‍ തൃപ്തരല്ലാത്തത് കൊണ്ടാണ് ഹരജികള്‍ വിശാല ബെഞ്ചിലേക്ക് സുപ്രീംകോടതി മാറ്റിയത്. അതിനാല്‍ സര്‍ക്കാറിന് കോടതിയലക്ഷ്യം നേരിടേണ്ടിവരില്ല. 2018ന് മുമ്പുള്ള സ്ഥിതിയാവും ഇനി തുടരുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top