പമ്പ: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം. കഴിഞ്ഞവര്‍ഷത്തെപ്പോലെ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായി പദ്ധതി തയാറാക്കി. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ പൊലീസിന്റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം സന്നിധാനത്തും പമ്പയിലുമെല്ലാം ഐ.ജിമാര്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇത്തവണ ഡി.ഐ.ജിയും എസ്.പിയുമായി അത് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന പലനിയന്ത്രണങ്ങളും ആദ്യഘട്ടത്തില്‍ ഇല്ല.