തിരുവനന്തപുരം: കേരളത്തിൽ ഡാൻസ് ബാറുകളായ പബ്ബുകൾ തുറക്കുന്നത് ആലോചനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐ.ടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥർക്ക് ജോലി കഴിഞ്ഞ് അൽപം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിനു കേരളത്തിൽ സൗകര്യമില്ലെന്നു വ്യാപകമായ പരാതിയുണ്ട്.
ഇതുമൂലമാണ് കേരളത്തിലും പബ്ബുകൾ തുറക്കാൻ സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ ഷോ ആയ നാം മുന്നോട്ടിൽ പിണറായി വിജയൻ വ്യക്തമാക്കി.ബിവ്റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.