കൊച്ചി: കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജി. കാര്ത്തികേയന്, ജനറല്‍ സെക്രട്ടറി കെ എം വിപിന്‍, ട്രഷറര്‍ വി ഇ. അന്‍വര്‍, വൈസ് പ്രസിഡന്റുമാരായി ടി എച്ച്. നാസറെയും സി. കെ. സണ്ണിയെയുമാണ് തിരഞ്ഞെടുത്തത്.
സെക്രട്ടറിയായി സോളമന് ചെറുവത്തൂര്‍, ലേബര്‍ സെക്രട്ടറി കെ എ. നസീര്‍ , പബ്ലിക് റിലേഷന്‍സ് സെക്രട്ടറി ജെയ്ന്‍ ഖേര്സിംഗ്, ടാക്സേഷന്‍ സെക്രട്ടറി ടി ഇ. ആസാദ്, ഫിനാന്‍സ് സെക്രട്ടറി പി എ. ചെന്താമരാക്ഷന് എന്നിവരെയും തിരഞ്ഞെടുത്തു.