Breaking News

മലയാലപ്പുഴയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി. പത്തനംതിട്ട മലയാലപ്പുഴയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി. ലളിത,ഹരിശ്ചന്ദ്രൻ എന്നിവരാണ് മരിച്ചത്.

ഹരിയുടെ മൃതദേഹം സ്വീകരണ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലളിതയുടെ മൃതദേഹം കിടപ്പുമുറിയില്‍ കഴുത്തറുത്ത നിലയിലുമാണ് കാണപ്പെട്ടത്. കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ കുടുംബകലഹം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.

കിണറ്റില്‍ വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയര്‍ ഉപയോഗിച്ചാണ് ഹരി തൂങ്ങിമരിച്ചത്. കിണറ്റിലെ കയര്‍ കാണാത്തതിനെ തുടര്‍ന്ന് വെള്ളം കോരാനെത്തിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top