Breaking News

ഡല്‍ഹി കോടതിയില്‍ സംഘര്‍ഷം

ഡല്‍ഹിയില്‍ പോലീസും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇന്നും സംഘര്‍ഷം. ഡല്‍ഹി സാകേത് കോടതിയില്‍ സംഘര്‍ഷമുണ്ടായി. അടച്ചിട്ട കോടതി ഗേറ്റ് നാട്ടുകാര്‍ തള്ളി തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. അഭിഭാഷകരാണ് ഗേറ്റ് അടച്ചത്. വിവിധ കോടതികളുടെ പ്രവര്‍ത്തനങ്ങളെയും അഭിഭാഷക പ്രതിഷേധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ കോടതിവളപ്പുകളില്‍ അഭിഭാഷകര്‍ പ്രതിഷേധത്തിലാണ്.  രോഹിണി കോടതിയില്‍ അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമം സഹപ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തിസ് ഹസാരി കോടതിവളപ്പില്‍ വെടിവെപ്പിന് ഉത്തരവിട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. എന്നാല്‍, അഭിഭാഷകര്‍ തങ്ങളെ മര്‍ദ്ദിച്ച കാര്യമാണ് പോലീസുകാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാകേത് കോടതിക്കു മുമ്പില്‍ ഇപ്പോള്‍ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെ പോലീസ് പറഞ്ഞുവിട്ടതാണെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top