Breaking News

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തല്‍; സര്‍ക്കാരിനെ 2 തവണ അറിയിച്ചതായി വെളിപ്പെടുത്തല്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്‌സ് ആപ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചാരസംഘടന ചോര്‍ത്തിയത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. 121 ഇന്ത്യന്‍ പൗരന്മാരുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായി സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്ന് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിച്ചു. ഐടി വകുപ്പിനെയാണ് വിവരം അറിയിച്ചത്. മെയ് മാസത്തിലാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഈ മാസം നാലിന് വിശദീകരണം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍. ലോകത്ത് പലരുടെയും  സന്ദേശം ചോര്‍ത്തപ്പെടുന്നതായാണ് മേയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാരുടേതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കിയെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.

വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോരുന്നത് നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌പൈവേര്‍ എന്ന കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top