പാലക്കാട്: അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയാറായിരുന്ന മാവോയിസ്റ്റുകളെയാണ് തണ്ടര്‍ബോള്‍ട്ട് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് മുരുകനാണ് ഇത് വെളിപ്പെടുത്തിയത്. ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എഎസ്പിയാണ് ഇതിനു നേതൃത്വം നല്‍കിയിരുന്നതെന്നും മുരുകന് വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോഴത്തേത് വ്യാജ ഏറ്റുമുട്ടലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് വെളിപ്പെടുത്തല്‍
By
October 30, 2019 11:55 am