ഫിലിപ്പീന്‍സ്: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ഭൂചലനത്തില്‍ 7 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോയിലാണ് ഭൂചലനം. കൊല്ലപ്പെട്ടവരില്‍ ഏഴുവയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മിന്ഡാനാവോയെ ബാധിച്ച രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്. തുടര്ചലനങള്ക്ക് സാധ്യത ഉള്ളതിനാല്‍ സ്ഥലത്ത് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഫിലിപ്പീന്‍സിലെ ഭൂചലനത്തില്‍ മരണം ഏഴായി
By
October 30, 2019 11:00 am