മധ്യപ്രദേശ്: ഓട്ടോറിക്ഷയില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ നദിയിലേക്ക് മറിഞ്ഞു. മധ്യപ്രദേശിലെ ഓര്‍ച്ചയിലാണ് ഓട്ടോറിക്ഷയില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നിനിടയില് പാലത്തില്‍ നിന്ന് കാര്‍ നദിയില്‍ വീണത്. ഒരു കുട്ടി ഉള്‍പ്പെടെ 5 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചു.
കാര്‍ ഒരു ഓട്ടോയില്‍ കൂട്ടിയിടിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇടുങ്ങിയ പാലത്തില്‍ നിന്നും വാഹനം നദിയിലേക്ക് വീണ് ഒഴുകുകയായിരുന്നു. അതേസമയം പുറകെ വന്ന സ്കൂട്ടര്‍ ഓട്ടോയില്‍ ഇടിക്കുന്നതും ഓട്ടോ നിര്‍ത്താതെ പോകുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.