Kannur

ബേക്കല്‍- കോവളം അന്താരാഷ്ട്ര ആയൂര്‍വേദ അംബാസിഡേഴ്‌സ് ടൂര്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി

കണ്ണൂര്‍: ബേക്കല്‍- കോവളം അന്താരാഷ്ട്ര ആയൂര്‍വേദ അംബാസിഡേഴ്‌സ് ടൂറിന്റെ ഭാഗമായി 35 രാജ്യങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റിങ് പ്രതിനിധികള്‍ എംവിആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ്, ഫാക്ടറി, പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് & സൂ സന്ദര്‍ശിച്ചു.

ആയൂര്‍വേദത്തിലൂടെയുള്ള വിഷ ചികിത്സാ സമ്പ്രദായത്തെ കുറിച്ചും ആയൂര്‍വേദ ചികിത്സയെ കുറിച്ചും അറിയുന്നതിന് വേണ്ടി എംവിആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി ഇവര്‍ ചര്‍ച്ച നടത്തി.

ടൂര്‍ പ്രതിനിധികളെ എംവിആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് പ്രൊഫ. ഇ കുഞ്ഞിരാമന്‍, പ്രിന്‍സിപ്പാള്‍ ഡോ. പ്രൊഫ. മുരളീധരന്‍ എ കെ, മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫ. ഡോ. സ്മിത, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ഷൈജു കൃഷ്ണന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അവനാഷ് ഗിരിജ എന്നിവര്‍ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top