ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് അടൂര്‍ പ്രകാശ് എം.പി. ഡിസിസി നേതൃത്വം ചെയ്ത തെറ്റായ കാര്യങ്ങൾ കുഴപ്പമുണ്ടാക്കി. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത് ഡിസിസിയാണ്. ഡിസിസിയുടെ തെറ്റായ പ്രവര്‍ത്തനം ജനം ഉള്‍ക്കൊണ്ടില്ല. അവസരം കിട്ടിയാല്‍ ഈ വീഴ്ച്ചകള്‍ തുറന്നു പറയും. ഡിസിസിയെ അഴിച്ചു പണിയണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം പാര്‍ട്ടി അന്വേഷിക്കണം. പാര്‍ട്ടിയുടെ തീരുമാനത്തിന് ഒപ്പമായിരുന്നു താന്‍. മോഹന്‍രാജിന്റെ പരാജയത്തില്‍ ഖേദമുണ്ട്. കെപിസിസി യോഗത്തില്‍ പലതും പറയാനുണ്ടെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.
ഡിസിസിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ട്; വിമര്‍ശിച്ച് അടൂര്‍ പ്രകാശ്
By
October 26, 2019 11:18 am