കൊച്ചി: ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി. എഫ്എംസിജി കമ്പനിയായ ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ ‘ഫാബെല്ല്ലെ എക്സ്ക്വിസിറ്റ്’ ആണ് വില കൂടിയ ചോക്ലേറ്റ് വിപണിയില്‍ എത്തിച്ചത്. ഏകദേശം 4.3 ലക്ഷം രൂപയാണ് ചോക്ലേറ്റിന്റെ വില. ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാന്‍ഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐടിസി ശ്രമിക്കുന്നത്.
ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ച് ചോക്ലേറ്റ് ലഭിക്കും. ബുധനാഴ്ച മുതല്‍ ചോക്ലേറ്റ് ലഭ്യമാകും. അപൂര്‍വ രുചിക്കൂട്ടുകളും ലോകത്തിലെ തന്നെ മികച്ച കൊക്കോയും ചേര്‍ത്താണ് ചോക്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൈകൊണ്ട് തടിയില്‍ തീര്‍ത്ത ബോക്സിലാണ് ചോക്ലേറ്റ് ലഭ്യമാക്കുന്നത്. ഈ ബോക്സിനുള്ളില്‍ കൈകൊണ്ടുണ്ടാക്കിയ 15 ചോക്ലേറ്റുകളാണ് ഉണ്ടാകുക.