കൊച്ചി കോര്പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോര്പ്പറേഷന് പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണം. കൊച്ചിയെ സിംഗപ്പൂര്‍ ആക്കണമെന്നില്ല. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചെളി നീക്കാന്‍ കോടികള്‍ കളയുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.