Breaking News

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കോഴിക്കോട്: തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലൊക്കെയും കനത്ത മഴ തുടരുകയാണ്. നാല് ജില്ലകളിലും യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

പത്തനംത്തിട്ട ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകളും അംഗനവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാല/ബോര്‍ഡ് പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്ന പോലെ തന്നെ നടക്കും.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അവധി അറിയിച്ചു. അങ്കണവാടികള്‍,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയിലെ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും, സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ, സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top