Kerala

ആര്‍എസ്എസ് നേതാവ് തൊഴിയൂർ സുനിൽ വധക്കേസ്; 25 വർഷത്തിന് ശേഷം യഥാർത്ഥ പ്രതി പിടിയില്‍


ആര്‍എസ്എസ് നേതാവ് തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതി പിടിയില്‍. ചാവക്കാട് സ്വദേശി മൊയ്തീനാണ് അറസ്റ്റിലായത്.കൊലപാതകം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനയെന്ന് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ നേരത്തെ സിപിഎം പ്രവര്‍ത്തകരെ ശിക്ഷിച്ചിരുന്നു.

1994 ഡിസംബര്‍ നാലിനായിരുന്നു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുനിലിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. കേസില്‍ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ  കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top