സിനിമ പോലെ തന്നെ നൃത്ത ലോകത്തും സജീവമാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാല്‍ താരത്തിന്റെ ആരാധകരെ ദുഖകരമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. നൃത്തോത്സവവേദിയില്‍ നിന്നും ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറി.ഇതോടെ സദസ്സിനോട് ക്ഷമ ചോദിച്ച് നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു.ഏറെ നേരത്തെ പരിശോധനക്ക് ശേഷം കണ്ടെത്തിയ ആണി സംഘാടകർ പ്ലെയർ ഉപയോഗിച്ച് നീക്കം ചെയ്തു. മുറിവ് വകവെയ്ക്കാതെ വലത് കാലിലെ തള്ളവിരലിൽ ബാൻഡേജ് ഒട്ടിച്ച ശേഷം വീണ്ടും നൃത്തം ചെയ്തു കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നൃത്തോത്സവവേദിയിലാണ് സംഭവം.
നൃത്തത്തിനിടെ ലക്ഷ്മി ഗോപാലസ്വാമിയുടെ കാലില്‍ ഇരുമ്പാണി തുളച്ചു കയറി; സദസിനോട് ക്ഷമ ചോദിച്ച് നർത്തകി
By
October 12, 2019 4:45 pm