Breaking News

സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണവും സിബിഐക്ക് വിടും

തൃശ്ശൂര്‍: പാവറട്ടി കസ്റ്റഡി മരണമുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണവും സിബിഐക്ക് വിടാന്‍ തീരുമാനം. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ 2 പേര്‍ കൂടി അറസ്റ്റിലായി. എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവര്‍ ഉള്‍പ്പെടെ 7 ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് 2 പേര്‍ കൂടി ഇന്ന് ഹാജരാകുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top