കോഴിക്കോട്: ജോളിയുമായുള്ള വിവാഹം ഷാജു തന്നെയാണ് ഉറപ്പിച്ചതെന്ന സിലിയുടെ സഹോദരന് സിജോയുടെ വാദം തള്ളി ഷാജു. സിലിയുടെ മരണത്തിന് ശേഷം തന്നെ ജോളിയുമായി വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സിജോയാണെന്നാണ് ഷാജു പറഞ്ഞു. തന്റെ നിര്‍ദേശപ്രകാരമല്ല ഷാജു ജോളിയെ വിവാഹം ചെയ്തതെന്ന് സിജോ അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞിരുന്നു.
ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ ഭാഗത്ത് നിന്ന് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷാജു പറഞ്ഞു.