ബൊളീവിയ: പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി അച്ഛന് ബലാത്സംഗം ചെയ്തു. ബൊളീവിയയിലെ ചിപായയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ 13-ാമത്തെ പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്ന്
പ്രതി പെണ്‍കുട്ടിയുടെ അമ്മയോട് ആവശ്യപ്പട്ടു. പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ നിന്നും പോകാനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാതായപ്പോള്‍ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി. മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്നുവെന്നും അത് കൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നല്കാന് തീരുമാനിക്കുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. മാനസികനില തെറ്റിയ പെണ്‍കുട്ടി കൗണ്‍സിലിംഗുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്.
പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് അച്ഛന്
By
October 8, 2019 3:41 pm