Kerala

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പെരുവ സ്വദേശി ആകാശ് (21 ) ആണ് പൊലീസ് പിടിയിലായത്. പെരുവയില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

സ്കൂളിലേക്ക് തനിച്ച്‌ നടന്നു പോകുകയായിരുന്നു പെണ്‍കുട്ടിയുടെ സമീപത്തേക്ക് ആകാശ് ബൈക്ക് നിര്‍ത്തുകയും നിലത്ത് വീണുപോയ മൊബൈല്‍ എടുത്തുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി ഫോണ്‍ എടുക്കുന്നതിനിടെ ഇയാള്‍ സ്കൂള്‍ ബാഗില്‍ ബലമായി പിടിച്ചുവലിക്കുകയും ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റുകയും ചെയ്തു.

ബൈക്കിനു പുറകിലിരുന്ന് ഭയന്നു നിലവിളിച്ച പെണ്‍കുട്ടി ബൈക്കിന്റെ വേഗത കുറഞ്ഞ സമയം ബൈക്കില്‍ നിന്നും ചാടി. രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. ഇതേസമയം ആകാശ് ബൈക്കോടിച്ച്‌ രക്ഷപ്പെടുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top