കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ പ്രതിഷേധം. മഞ്ചേശ്വരത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് എതിര്‍പ്പറിയിച്ചു. പാണക്കാട് തങ്ങളുടെ വീടിന് മുന്നിലാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.
അതേസമയം പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ നാളെയോ മറ്റന്നാളോ തീരുമാനിക്കും. അഭിപ്രായങ്ങള്‍ പലതുമുണ്ടാകും. പ്രതിഷേധത്തില്‍ കഴമ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)