Latest News

സ്വന്തം രാജ്യം ഭരിക്കാനറിയാത്തവര്‍ കശ്മീരിനായി വാദിക്കുന്നു; ഇമ്രാന്‍ ഖാനെ പരിഹസിച്ച് മോദി

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മുഴുവന്‍ സമയവും പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ഹൗഡി മോദി’യില്‍ കശ്മീര്‍ വിഷയത്തിലടക്കം പാക്കിസ്ഥാനുള്ള മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം രാജ്യം ഭരിക്കാനറിയാത്തവരാണ് കശ്മീരിനായി വാദിക്കുന്നതെന്ന് പറഞ്ഞ് ഇമ്രാന്‍ഖാനെ മോദി പരിഹസിച്ചു.  ഈ ആളുകളുടെ അജണ്ട ഇന്ത്യയോടുള്ള വെറുപ്പാണ്. ഇവര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്നു. ലോകത്തിന് മുഴുവന്‍ അറിയാം ഇവരാരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ ജനങ്ങളെ 370-ാം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള അധികാരം ജമ്മുകശ്മീരിനും നല്‍കിയെന്നും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായെന്നും മോദി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിനൊപ്പം കൈകോര്‍ത്ത് പിടിച്ച് നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി നടന്നുനീങ്ങിയത്. മോദിയുടെ പ്രസംഗം തീരുന്നത് വരെ ട്രംപ് വേദിയിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top